ETV Bharat / international

അനധികൃത ഇന്ത്യാ സന്ദര്‍ശനം; രണ്ട് മാസത്തിനിടെ തടവിലായത് 445ഓളം ബംഗ്ലാദേശികൾ - ഷഫീനുല്‍ ഇസ്‌ലാം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അനധികൃത ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ 1,002 പേര്‍ തടവിലായെന്ന് ബംഗ്ലാദേശ് അതിര്‍ത്തി സേനാ തലവന്‍ ഷഫീനുല്‍ ഇസ്‌ലാം.

Bangladesh government  Illegal migrants  Indian government  Border Security Force  അനധികൃത ഇന്ത്യാ സന്ദര്‍ശനം  ഷഫീനുല്‍ ഇസ്‌ലാം  ബംഗ്ലാദേശ് അതിര്‍ത്തി സേനാ തലവന്‍
അനധികൃത ഇന്ത്യാ സന്ദര്‍ശനം; രണ്ട് മാസത്തിനിടെ 445ഓളം ബംഗ്ലാദേശികൾ തടങ്കലില്‍
author img

By

Published : Jan 3, 2020, 1:05 PM IST

ധാക്ക: രണ്ട് മാസത്തിനിടെ അനധികൃത ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ 445ഓളം പേര്‍ തടവിലായെന്ന് ബംഗ്ലാദേശ് അതിര്‍ത്തി സേനാ തലവന്‍ ഷഫീനുല്‍ ഇസ്‌ലാം. 2019ല്‍ ആകെ 1,002 പേരാണ് തടവിലായതെന്നും വ്യാഴാഴ്‌ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.

ഏറ്റവും കൂടുതല്‍ ബംഗ്ലാദേശികൾ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട വര്‍ഷമായിരുന്നു 2019. അതിര്‍ത്തിയില്‍ നടക്കുന്ന കൊലപാതകങ്ങളെ കുറിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ബിജിബി-ബിഎസ്എഫ് യോഗത്തിൽ ചര്‍ച്ച ചെയ്‌തിരുന്നു. ബിഎസ്‌എഫ് സൈനികരാല്‍ കൊല്ലപ്പെടുന്ന ബംഗ്ലാദേശികളെ കുറിച്ച് യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചതായും ഷഫീനുല്‍ ഇസ്‌ലാം പറഞ്ഞു.

മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ ആധുനിക ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാൻ ബിജിബി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ പട്ടിക ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.