ETV Bharat / international

അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പശിനിയന് കൊവിഡ് സ്ഥിരീകരിച്ചു - അർമേനിയൻ പ്രധാനമന്ത്രി

തനിക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതായി നിക്കോൾ പശിനിയൻ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. അർമേനിയയിൽ 9,282 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Armenia's Prime Minister  Nikol Pashinyan  Pashinyan tests COVID-19 positive  നിക്കോൾ പശിനിയൻ  അർമേനിയൻ പ്രധാനമന്ത്രി  അർമേനിയ
അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പശിനിയന് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jun 1, 2020, 4:43 PM IST

യെരേവൻ: അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പശിനിയന് കൊവിഡ് സ്ഥിരീകരിച്ചു. തനിക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതായി ഫേസ്‌ബുക്കിലൂടെ അദ്ദേഹം അറിയിച്ചു. രോഗലക്ഷണങ്ങൾ ഇല്ലെന്നും ആവശ്യമെങ്കിൽ ചികിത്സയിലിരിക്കെ ഭരണകാര്യങ്ങൾ നിർവഹിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കണമെന്നും കൈകൾ ശുചിയാക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. മെയ്‌ 29 ന് 460 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ രാജ്യവ്യാപകമായി ലോക്ക്‌ ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ലെന്നും സാമൂഹിക അകലം, വ്യക്തി ശുചിത്വം എന്നിവക്ക് പ്രേത്സാഹനം നൽകുമെന്നും അർമേനിയൻ സർക്കാർ അറിയിച്ചു. അർമേനിയയിൽ 9,282 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,396 പേർ രോഗമുക്തി നേടിയപ്പോൾ 131 പേർ മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.