ETV Bharat / international

കൊവിഡ് വ്യാപനം; അന്തർ ദേശീയ യാത്രകൾ നിരോധിക്കണമെന്ന് സയിദ് ഘാനി

പഞ്ചാബ്, ഖൈബർ പഖ്തുൻഖ്‌വ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനവും റെയിലും ഉൾപ്പടെയുള്ള അന്തർ ദേശീയ യാത്രകൾ നിരോധിക്കണമെന്ന് സിന്ധ് വിദ്യാഭ്യാസ മന്ത്രിയായ സയിദ് ഘാനി പറഞ്ഞു

Amid surge in coronavirus cases  Sindh demands ban on inter-provincial transport  covid  കൊവിഡ് വ്യാപനം; അന്തർ ദേശീയ യാത്രകൾ നിരോധിക്കണമെന്ന് സയിദ് ഘാനി  ഇസ്‌ലാമബാദ്  കൊവിഡ്
കൊവിഡ് വ്യാപനം; അന്തർ ദേശീയ യാത്രകൾ നിരോധിക്കണമെന്ന് സയിദ് ഘാനി
author img

By

Published : Apr 7, 2021, 2:17 PM IST

ഇസ്‌ലാമബാദ്: പാകിസ്ഥാനിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പഞ്ചാബ്, ഖൈബർ പഖ്തുൻഖ്‌വ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനവും റെയിലും ഉൾപ്പടെയുള്ള അന്തർ ദേശീയ യാത്രകൾ നിരോധിക്കണമെന്ന് സിന്ധ് വിദ്യാഭ്യാസ മന്ത്രിയായ സയിദ് ഘാനി ആവശ്യപ്പെട്ടു.

പഞ്ചാബ്, ഖൈബർ പഖ്തുൻഖ്‌വ എന്നിവിടങ്ങളിൽ നിന്നും ആളുകൾ യാത്ര തുടർന്നാൽ കൊവിഡ് കേസുകളുടെ എണ്ണം അതിവേഗം വർദ്ധിക്കുമെന്നും ഘാനി പറഞ്ഞു. രോഗവ്യാപനം സിന്ധിൽ നിയന്ത്രണവിധേയമാണെന്നും ഇത് കൂടുതൽ വഷളാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43 മരണങ്ങളും 4323 പുതിയ കൊവിഡ് കേസുകളും പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതിനെത്തുടർന്ന് ഞായറാഴ്ച ദേശീയ കമാൻഡ് ഓപ്പറേഷൻ സെന്‍റർ രണ്ട് ദിവസത്തേക്ക് അന്തർ ദേശീയ ഗതാഗതം നിർത്തിവച്ചിരുന്നു.

പാകിസ്ഥാനിലും ഖൈബർ പഖ്തുൻഖ്വയിലുമായി 43 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കേസുകളുടെ പോസിറ്റീവ് അനുപാതം 9.96 ശതമാനമായി. ദേശീയ മരണനിരക്ക് 14821 ആണ്. 266,618 കേസുകൾ സിന്ധിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 2902 പേർ കൂടി രോഗമുക്തി നേടിയതോടെ മൊത്തം രോഗമുക്തരായവരുടെ എണ്ണം 615960 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.