ഇസ്‌ലാമാബാദ്: അഫ്‌ഗാന്‍റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്ത ശേഷം ജമ്മു കശ്‌മീരിൽ പാകിസ്ഥാൻ ഭീകരരുടെ എണ്ണം വർധിച്ചതായി മാധ്യമ റിപ്പോർട്ടുകൾ. 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് പാകിസ്ഥാൻ ഭീകരരുടെ എണ്ണം കശ്മീരിൽ വർധിക്കുന്നതെന്നും മാധ്യമ റിപ്പോർട്ട് പറയുന്നു.
ജമ്മു കശ്‌മീരിലേക്ക് കടക്കുന്ന ഭീകരരിൽ ഭൂരിഭാഗവും അഫ്‌ഗാനിലെ താലിബാൻ വിഭാഗമായ ഹഖാനിയുമായി ചേർന്ന് പ്രവർർത്തിക്കുന്ന പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ ഗ്രൂപ്പുകളിൽ നിന്നുള്ളവരാണ്. പാകിസ്ഥാനിൽ നിന്നാണ് അവർ ജമ്മു കശ്‌മീരിലേക്ക് കടക്കുന്നതെന്നും നീക്കി .
ജൂലൈ മുതൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നും അഫ്‌ഗാനുമായി അതിർത്തി പങ്കിടുന്ന ആദിവാസി മേഖലയിൽ നിന്നും 50ഓളം ഭീകരർ രാജ്യത്തേക്ക് നുഴഞ്ഞുകയറിയതായി പറയുന്നു. ജമ്മു കശ്മീരിൽ സജീവമായിട്ടുള്ള തീവ്രവാദികളുടെ എണ്ണം 2018ൽ വളരെയധികം ആയിരുന്നു. എന്നാൽ അതിനുശേഷം ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ട് സുരക്ഷ കർശനമാക്കിയതോടെ തീവ്രവാദികളുടെ എണ്ണം കുറയാൻ തുടങ്ങി. എന്നാൽ താലിബാൻ അഫ്‌ഗാൻ നിയന്ത്രണം ഏറ്റെടുത്തതോടെ കശ്‌മീരിലെ ഭീകരരുടെ എണ്ണത്തിൽ വീണ്ടും വർധനവ് റിപ്പോർട്ട് ചെയ്യപ്പെട്ടതായി മാധ്യമം പറയുന്നു. തീവ്രവാദികളുടെ എണ്ണത്തിൽ ഉണ്ടായ വർധനവിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ആക്രമണ സാധ്യതാ മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്.