കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ 56 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 423 ആയി. കാബൂളില്‍ മാത്രം 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാണ്ടഹാറില്‍ 10 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം രാജ്യത്ത് 140 പരിശോധനകള്‍ നടത്തി.
ഇതില്‍ 21 പുരുഷന്മാര്‍ ഉള്‍പ്പെടെ 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11 പേരാണ് രാജ്യത്ത് മരിച്ചത്. 18 പേര്‍ രോഗമുക്തി നേടി. 180 രാജ്യങ്ങളിലായി 1,347,892 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 284,802 പേര്‍ രോഗമുക്തരായെന്ന് യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോണ്‍ ഹോക്കിംഗ്സ് യൂണിവേഴ്സിറ്റി അറിയിച്ചു.