ETV Bharat / international

അഫ്‌ഗാനില്‍ മാധ്യമപ്രവർത്തകയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്‌തു

author img

By

Published : Dec 11, 2020, 5:55 PM IST

ജലാലാബാദിലെ സ്വകാര്യ റേഡിയോ-ടെലിവിഷൻ സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്ന മലാലായ് മിവാന്ദാണ് കൊല്ലപ്പെട്ടത്

Afghan intelligence  suspects arrested over journalist killing  female journalist killed in Afghanistan  Suspects of female journo's murder arrested  Afghan National Directorate of Security  Malalai Miwand  killers of Malalai Miwand arrested
അഫ്‌ഗാനിൽ മാധ്യമപ്രവർത്തകയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്‌തു

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തകയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്‌തു. വ്യാഴാഴ്‌ചയാണ് മാധ്യമപ്രവർത്തകയായ മലാലായ് മിവാന്ദിനെയും ഡ്രൈവറെയും അജ്ഞാതർ വെടിവച്ചു കൊന്നത്. ജലാലാബാദിലെ സ്വകാര്യ റേഡിയോ-ടെലിവിഷൻ സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്നു മലാലായ് മിവാന്ദ്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായും കൂടുതൽ അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഭീകരവാദ ഗ്രൂപ്പുകള്‍ ഏറ്റെടുത്തിട്ടില്ല.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.