കാബൂൾ: ഐഎസിന്‍റെ ഖൊറാസാൻ വിഭാഗം(ഐഎസ്കെപി) കമാന്‍റർ മുനിബ് മുഹമ്മദിനെ അഫ്ഗാൻ സുരക്ഷാ സേന ബുധനാഴ്ച അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മുനിബ് മുഹമ്മദ് പാകിസ്ഥാൻ സ്വദേശിയാണ്.
ഇന്‍റർ സർവീസസ് ഇന്‍റലിജൻസ് (ഐഎസ്‌ഐ), തീവ്രവാദ ഗ്രൂപ്പുകളായ ലഷ്‌കർ-ഇ-ത്വയ്യ്ബ, ഹഖാനി നെറ്റ്‌വർക്ക്, സിപ- ഫസൽ-ഉൽ-റഹ്മാൻ, താലിബാൻ പെഷവാർ ശൂറ എന്നിവ തമ്മിൽ ആശയവിനിമയം നടത്തുന്നതിന് പ്രധാന പങ്ക് വഹിച്ചിരുന്നത് മുനിബ് മുഹമ്മദാണെന്ന് അധികൃതർ പറഞ്ഞു. ഡെയ്ഷ് ഗ്രൂപ്പിൽ ചേരുന്നതിന് മുമ്പ് മുനീബ് അൽ-ക്വയ്ദയിലെ പ്രധാന അംഗമായിരുന്നു.
കാബൂളിലെ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം മാർച്ച് 25 ന് ഐഎസ്‌കെപി ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് മുനിബ് അറസ്റ്റിലായത്.