ETV Bharat / international

പാകിസ്ഥാനിൽ രണ്ട് സംഘങ്ങൾ തമ്മിലുള്ള വെടിവയ്‌പ്പിൽ ഒമ്പത് പേർ മരിച്ചു

ചാച്ചർ ഗോത്രവർഗ വിഭാഗവും സബ്സോയി ഗോത്രവർഗ വിഭാഗവും തമ്മിലാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പൊലീസ്

9 people killed in shootout between rival groups in Pakistan's Sindh പാകിസ്ഥാനിൽ രണ്ട് സംഘങ്ങൾ തമ്മിലുള്ള വെടിവയ്‌പ്പ് പാകിസ്ഥാനിൽ വെടിവയ്‌പ്പ് കാഷ്മോർ ജില്ല സബ്സോയി ഗോത്രവർഗ വിഭാഗം ചാച്ചർ ഗോത്രവർഗ വിഭാഗം Chacher tribesmen and Sabzoi tribesmen Chacher tribesmen Sabzoi tribesmen Kashmore district
പാകിസ്ഥാനിൽ രണ്ട് സംഘങ്ങൾ തമ്മിലുള്ള വെടിവയ്‌പ്പിൽ ഒമ്പത് പേർ മരിച്ചു
author img

By

Published : May 16, 2021, 5:17 PM IST

കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ രണ്ട് സംഘങ്ങൾ തമ്മിലുള്ള വെടിവയ്‌പ്പിൽ ഒമ്പത് പേർ മരിച്ചു. ശനിയാഴ്ച രാത്രി കാഷ്മോർ ജില്ലയിലെ ചാച്ചർ ഗോത്രവർഗ വിഭാഗവും സബ്സോയി ഗോത്രവർഗ വിഭാഗവും തമ്മിലാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ചാച്ചർ ഗോത്രവർഗ വിഭാഗം സബ്സോയി വിഭാഗത്തിനെ അക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. എന്നാൽ സബ്സോയി വിഭാഗം ആക്രമണത്തെ എതിർക്കുകയും ഇരുവശത്തുമുള്ള ഒമ്പത് പേർ കൊല്ലപ്പെട്ടതായും പൊലീസ് പറഞ്ഞു.

Also Read: 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; മൂന്ന് പേർ പിടിയിൽ

ചാച്ചർ ഗോത്രവർഗ വിഭാഗത്തിലെ ഏഴു പേരും സബ്സോയി വിഭാഗത്തിലെ രണ്ട് പേരും മരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. മൃതദേഹങ്ങൾ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ സബ്സോയി വിഭാഗം ചാച്ചർ വിഭാഗത്തിനെതിരെ ആക്രമണം അഴിച്ചു വിടുകയും കന്നുകാലികളെ മോഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആക്രമണം ഉണ്ടായതെന്ന് കാഷ്മോർ സീനിയർ പൊലീസ് സൂപ്രണ്ട് അംജദ് അലി ഷെയ്ക്ക് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.