ETV Bharat / international

അഫ്‌ഗാനിൽ താലിബാൻ ഭരണത്തിന് കീഴിൽ പൂട്ടിയത് 86 റോഡിയോ സ്റ്റേഷനുകൾ

താലിബാൻ ഭരണത്തിൻ കീഴിൽ കൂടുതൽ റേഡിയോ സ്റ്റേഷനുകൾ പൂട്ടുമെന്ന് റേഡിയോ സ്റ്റേഷൻ മേധാവികൾ.

അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണം  അഫ്‌ഗാനിൽ റേഡിയോ സ്റ്റേഷനുകൾ പൂട്ടുന്നു  മാധ്യമ സ്ഥാപനങ്ങളിൽ നിന്ന് നികുതി ഈടാക്കി താലിബാൻ  Afghan Radio stations closed since Taliban took over  Afghan Taliban rule  media under Taliban rule in Afghanistan
അഫ്‌ഗാനിൽ താലിബാൻ ഭരണത്തിൽ പൂട്ടിയത് 86 റോഡിയോ സ്റ്റേഷനുകൾ
author img

By

Published : Feb 14, 2022, 8:49 AM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ വന്നതിന് ശേഷം 86 റേഡിയോ സ്റ്റേഷനുകൾ അടച്ചുവെന്ന് റിപ്പോർട്ട്. സാമ്പത്തികവും രാഷ്‌ട്രീയവുമായ പ്രശ്‌നങ്ങളാണ് അടച്ചുപൂട്ടലിന് പിന്നിലെന്ന് മാധ്യമ നിരീക്ഷകരെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. താലിബാൻ ഭരണം അഫ്‌ഗാനിസ്ഥാൻ മീഡിയയിലെ റേഡിയോ സെക്‌ടറിനെ സാരമായി ബാധിച്ചെന്നാണ് റിപ്പോർട്ട്.

താലിബാൻ ഭരണത്തിലേറിയ കഴിഞ്ഞ ഓഗസ്റ്റ് മുതൽ റേഡിയോ ജഹാൻ പ്രവർത്തനം നിർത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് തീരുമാനമെന്ന് റേഡിയോ ജഹാൻ തലവൻ മുസാവര്‍ റാസിഖ് പറഞ്ഞു. രാജ്യത്തെ 70 ശതമാനം റേഡിയോ സ്റ്റേഷനുകളാണ് ഇതിനകം അടച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് റേഡിയോ നിലയങ്ങൾ അടക്കാനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. അതേ സമയം ഗവൺമെന്‍റ്, റേഡിയോ നിലയങ്ങളിൽ നിന്ന് നികുതിയും ഈടാക്കുന്നുണ്ടെന്ന് സാംസമ റേഡിയോ സ്റ്റേഷൻ മേധാവി സെയ്ഫുല്ലാഹ് അസീസി പറഞ്ഞു.

താലിബാൻ ഭരണത്തിൻ കീഴിൽ 300ഓളം മീഡിയ ഔട്ട്ലെറ്റുകൾ പ്രവർത്തനം അവസാനിപ്പിച്ചുവെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ സഹായം ലഭിക്കാത്ത പക്ഷം അടുത്ത ആറ് മാസത്തിനുള്ളിൽ ഇനിയും റോഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടുമെന്നും രാജ്യത്തെ മാധ്യമങ്ങളുടെ തകർച്ചയായിരിക്കും ഇതിലൂടെ സംഭവിക്കുകയെന്നും അഫ്‌ഗാൻ സ്വതന്ത്ര്യ ജേണലിസ്റ്റ് അസോസിയേഷൻ മേധാവി ഹുജ്ജത്തുല്ലാഹ് മുജദിദി പറഞ്ഞു.

ALSO READ: ഈ പ്രണയ ദിനത്തില്‍ ചരിത്രം കുറിക്കാൻ ഒരു ട്രാൻസ്ജെൻഡർ വിവാഹം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.