കറാച്ചി: ട്രാൻസ്മിഷൻ ലൈനിലുണ്ടായ തകരാറുമൂലം വൈദ്യുതി തടസമുണ്ടായ കറാച്ചിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി വിതരണം മണിക്കുറുകൾക്ക് ശേഷം പുനഃസ്ഥാപിച്ചു. കറാച്ചിയിൽ വൈദ്യുതി തടസമുണ്ടായ 80 ശതമാനം പ്രദേശങ്ങളിലെ വൈദ്യുതിയാണ് പുനഃസ്ഥാപിച്ചത്. അവശേഷിക്കുന്ന പ്രദേശങ്ങളിലെ വൈദ്യുതി സാധാരണ നിലയിലേക്കെത്തിക്കാൻ പ്രവർത്തകർ ശ്രമിക്കുകയാണെന്ന് വൈദ്യുതി വിതരണത്തിന്‍റെ ചുമതലയുള്ള കെ-ഇലക്ട്രിക് കമ്പനി ശനിയാഴ്ച അറിയിച്ചു.
220 കിലോ വാൾട്ട് ലൈനിലുണ്ടായ തകരാർ മൂലം കറാച്ചിയുടെ 50 ശതമാനം പ്രദേശങ്ങളിലെയും വൈദ്യുതി വിതരണം തടസപ്പെട്ടതായി എംക്യുഎം-പി സെനറ്റർ ഫൈസൽ സുബ്സ്വരി പറഞ്ഞു.
Also Read: ഒരാൾക്ക് കൂടി ബ്ലാക്ക് ഫംഗസ് രോഗം
അഞ്ച് മാസം മുൻപാണ് ഇതിനു മുൻപ് രാജ്യത്ത് വൻ വൈദ്യുതി തടസം റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി 10നുണ്ടായ വൈദ്യുതി തടസത്തിൽ പാകിസ്ഥാനിലെ പ്രധാന കേന്ദ്രങ്ങളായ കറാച്ചി, ഇസ്ലാമാബാദ്, ലാഹോർ, മുൾട്ടാൻ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലെ വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.