സിയോള്‍: ദക്ഷിണ കൊറിയയില്‍ 60 പേര്‍ക്ക് കൂടി കൊവിഡ് 19 (കൊറോണ വൈറസ്) സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. രോഗബാധിതരുടെ എണ്ണം 893 ആയും ഉയര്‍ന്നിട്ടുണ്ട്.
ദക്ഷിണ കൊറിയൻ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍ (കെസിഡിസി) കണക്കുകൾ പ്രകാരം ഡേഗു നഗരത്തിൽ 16 പുതിയ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ജിയോങ്‌സാങ്‌ബുക്-ഡോ പ്രവിശ്യയിൽ 33 കേസുകളും കണ്ടെത്തി. ഇതിനിടെ ചൈനയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2663ആയി.