ETV Bharat / international

കൊവിഡ് ; അഫ്‌ഗാനിസ്ഥാനിലെ ഏഴ് ദശലക്ഷത്തിലധികം കുട്ടികൾ പട്ടിണിയിൽ

author img

By

Published : Jun 2, 2020, 2:39 PM IST

അഫ്‌ഗാനിസ്ഥാനിൽ നിന്ന് 15,750 കൊവിഡ് കേസുകളും 265 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.

Afghanistan Kids  7mn Afghan kids  അഫ്‌ഗാനിസ്ഥാൻ  അഫ്‌ഗാനിസ്ഥാൻ കുട്ടികൾ  അഫ്‌ഗാനിസ്ഥാൻ കൊവിഡ്  afghan covid
കൊവിഡ് ബാധയിൽ അഫ്‌ഗാനിസ്ഥാനിലെ ഏഴ് ദശലക്ഷത്തിലധികം കുട്ടികൾ പട്ടിണിയിൽ

കാബൂൾ: കൊവിഡ് മൂലം അഫ്‌ഗാനിസ്ഥാനിലെ ഏഴ് ദശലക്ഷത്തിലധികം കുട്ടികൾ പട്ടിണി നേരിടുന്നുവെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ ജനസംഖ്യയുടെ പകുതിയും 15 വയസിന് താഴെയുള്ളവരാണെന്നും മൂന്ന് മാസമായി സ്‌കൂളുകൾ തുറക്കാത്തത് അവരുടെ വിദ്യാഭ്യാസത്തെ കൂടി ബാധിച്ചതായും സേവ് ദി ചിൽഡ്രൻ വക്താവ് മറിയം അറ്റായ് പറഞ്ഞു. അഫ്‌ഗാനിസ്ഥാനിൽ നിന്ന് 15,750 കൊവിഡ് കേസുകളും 265 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്.

രാജ്യത്ത് 3.1 ദശലക്ഷം കുട്ടികൾ ദുർബലരും, 1.2 ദശലക്ഷം കുട്ടികൾ ജോലിചെയ്യുന്നവരുമാണെന്ന് തൊഴിൽ-സാമൂഹികകാര്യ ഉപമന്ത്രി ഗുലാം ഹെയർദാർ ജയ്‌ലാനി പറഞ്ഞു. വിദ്യാഭ്യാസം ലഭിക്കാതിരിക്കുക, ബാലവിവാഹം, ലൈംഗിക പീഡനം തുടങ്ങിയവ കുട്ടികൾ നേരിടുന്ന വലിയ വെല്ലുവിളികളാണെന്ന് അഫ്‌ഗാനിസ്ഥാൻ സ്വതന്ത്ര മനുഷ്യാവകാശ കമ്മിഷൻ വക്താവ് നയീം നസാരി പറഞ്ഞു. നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റിയുടെ പുതിയ റിപ്പോർട്ട് പ്രകാരം അഫ്‌ഗാന്‍ ജനസംഖ്യയുടെ പകുതിയും 15 വയസിന് താഴെയുള്ളവരാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.