ബെയ്‌ജിങ്: ചൈനീസ് നഗരങ്ങളായ വുഹാൻ, സുഷോ എന്നിവിടങ്ങളിൽ വീശിയ ശക്തമായ ചുഴലിക്കാറ്റിൽ ഏഴ് പേർ മരിച്ചു. 239 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. സെക്കൻഡിൽ 23.9 മീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്. ശക്തമായ രണ്ട് ചുഴലിക്കാറ്റുകൾ വീശിയടിച്ചതോടെ ഇരു നഗരങ്ങളിലും ഏറെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച രാത്രി 8:39ന് വുഹാനിലൂടെ കാറ്റ് ആഞ്ഞുവീശി. നിർമാണത്തിലിരുന്ന പല കെട്ടിടങ്ങളും നിലംപൊത്തി. നിരവധി മരങ്ങൾ കടപുഴകി. 27 വീടുകൾ തകർന്നു. സുഷോ നഗരത്തിൽ വീശിയടിച്ച കാറ്റിൽ ഒരാൾ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് നഗരത്തിൽ കാറ്റ് വീശിയത്. നിരവധി വൈദ്യുത തൂണുകൾ തകർന്നു. നിരവധി നാശനഷ്ടങ്ങളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്.
Also Read: അസമിൽ വീണ്ടും ഭൂചലനം