കാബൂൾ: അഫ്‌ഗാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 56 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏഴ് സംഘത്തലവന്‍മാരും ഉള്‍പ്പെടുന്നു. അഫ്‌ഗാനിസ്ഥാനിലെ പോൾ-ഇ-ഖോംറി പ്രവിശ്യയിലെ ക്വാര്‍ഗന്‍ തേപയിലെ താലിബാന്‍ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സൈന്യത്തിന്‍റെ ആക്രമണം. ആക്രമണത്തില്‍ 30 ഭീകരര്‍ക്ക് പരിക്കേറ്റതായും അഫ്‌ഗാന്‍ സൈനിക വക്താവ് മുഹമ്മദ് ഹനീഫ് റെസായ് അറിയിച്ചു. അഫ്‌ഗാനിസ്ഥാന്‍റെ സുരക്ഷാ കേന്ദ്രങ്ങൾ താലിബാന്‍ ഭീകരര്‍ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സംഭവത്തില്‍ താലിബാന്‍ പ്രതികരിച്ചിട്ടില്ല.
അഫ്‌ഗാനിസ്ഥാനില്‍ 56 താലിബാന്‍ ഭീകരരെ വധിച്ചു - താലിബാന്‍ ഭീകരര്‍
ഏറ്റുമുട്ടലില്‍ 30 ഭീകരര്‍ക്ക് പരിക്കേറ്റതായും അഫ്‌ഗാന്‍ സൈനിക വക്താവ് മുഹമ്മദ് ഹനീഫ് റെസായ്.