കാബൂൾ: തെക്കൻ പ്രവിശ്യയായ സാബൂളിൽ അഫ്‌ഗാന്‍ സൈന്യവും താലിബാൻ ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സംഭവത്തിൽ അഞ്ച് താലിബാൻ തീവ്രവാദികളെ കൊലപ്പെടുത്തിയതായി പ്രാദേശിക പൊലീസ് മേധാവി പറഞ്ഞു. സംഭവത്തിൽ നാല് താലിബാൻ തീവ്രവാദികൾക്ക് പരിക്കേറ്റു. 10 മോട്ടോർ സൈക്കിളുകൾ, രണ്ട് റേഡിയോ സ്റ്റേഷനുകൾ, നിരവധി ലൈറ്റുകൾ, ആയുധങ്ങൾ എന്നിവയും സൈന്യം പിടിച്ചെടുത്തു. ഫെബ്രുവരി 29 ന് താലിബാനും അമേരിക്കയും തമ്മിൽ സമാധാന കരാർ ഒപ്പുവെച്ചിട്ടും അഫ്‌ഗാനിസ്ഥാനില്‍ സംഘർഷങ്ങൾ തുടരുകയാണ്. യുഎസ്, നാറ്റോ സൈനികരെ 14 മാസത്തിനുള്ളിൽ പിൻവലിക്കാനുള്ള കരാര്‍ പ്രകാരമുള്ള നടപടികളും ആരംഭിച്ചു
അഫ്‌ഗാനിസ്ഥാനില്‍ സൈന്യം അഞ്ച് താലിബാന്‍ ഭീകരരെ വധിച്ചു - തെക്കൻ പ്രവിശ്യയായ സാബൂൾ
സംഭവത്തിൽ നാല് താലിബാൻ തീവ്രവാദികൾക്ക് പരിക്കേറ്റു. 10 മോട്ടോർ സൈക്കിളുകൾ, രണ്ട് റേഡിയോ സ്റ്റേഷനുകൾ, നിരവധി ലൈറ്റുകൾ, ആയുധങ്ങൾ എന്നിവയും സൈന്യം പിടിച്ചെടുത്തു.