ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ബുധനാഴ്‌ച രാവിലെ 5.9 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിലവിൽ സുനാമി ഭീഷണിയില്ലെന്നും വലിയ രീതിയിൽ നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും ജപ്പാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ബുധനാഴ്‌ച രാവിലെ 2.46നാണ് ഭൂചലനമുണ്ടായത്. സെപ്‌റ്റംബർ 21ന് ജപ്പാനിൽ 6.0 തീവ്രതയിൽ ഭൂചലനം റിപ്പോർട്ട് ചെയ്‌തിരുന്നു.
ALSO READ: ലംഖിപൂർ സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി