അഫ്‌ഗാനിസ്ഥാൻ: ശനിയാഴ്‌ച പുലർച്ചെ ഒരു മണിക്കാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭീകരർ ആക്രമണം ആരംഭിച്ചത്. അഫ്‌ഗാൻ സേന നടത്തിയ തിരിച്ചടിയിൽ സംഘത്തലവന്‍ ഉൾപ്പെടെ ഏകദേശം 35 താലിബാൻ ഭീകരർ കൊല്ലപ്പെട്ടുവെന്ന് ദേശീയ സുരക്ഷാ അധികൃതർ അറിയിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ സൈനികര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തിൽ 10 അഫ്‌ഗാൻ പൊലീസ് ഉദ്യോഗസ്ഥരെ വധിച്ചെന്നാണ് താലിബാൻ ഭീകരർ അവകാശപ്പെടുന്നത്. ആക്രമണഫലമായി കുന്ദൂസ് നഗരത്തിലെ കെട്ടിടങ്ങൾ പിടിച്ചടക്കിയെന്നും ഇനിയും പിടിച്ചടക്കുമെന്നും താലിബാൻ വക്താവ് സബിഹുള്ളാ മുജാഹിദ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അഫ്‌ഗാനിസ്ഥാനിലെ അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് താലിബാന്‍റെ ആക്രമണം. അമേരിക്കയും താലിബാനും തമ്മിലുള്ള സമാധാനചർച്ചകള്‍ പുരോഗമിക്കുകയായിരുന്നു. താലിബാനുമായുള്ള സമാധാനരൂപീകരണത്തിനുശേഷം അമേരിക്കൻ സൈന്യത്തെ പിൻവലിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.