നേപാൾ: നേപാളിലെ ലുക്ലാ വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനവും ഹെലികോപ്ടറുകളും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് മരണം.
ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ടേക്ക് ഓഫിനും ലാൻഡിംഗിനും പേരു കേട്ട വിമാനത്താവളമാണ് ലുക്ലാ വിമാനത്താവളം. അപകടത്തിൽ പെട്ട ലെറ്റ്-410 വിമാനത്തിന്‍റെ സഹ വൈമാനികനും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമാണ് മരിച്ചത്.
ടേക്ക് ഓഫിനിടെ വിമാനം തെന്നി അടുത്തുള്ള ഹെലികോപ്ടറുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. വ്യോമ സുരക്ഷയിൽ മോശം റെക്കോർഡുള്ള രാജ്യമാണ് നേപ്പാൾ. ഫെബ്രുവരിയിൽ നേപ്പാൾ ടൂറിസം മന്ത്രിയടക്കം ഏഴു പേർ ഹെലികോപ്ടർ തകർന്നു വീണു മരണപ്പെട്ടിരുന്നു.