കാഠ്‌മണ്ഡു : നേപ്പാളിലെ സിന്ധുപാൽചോക്ക് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് ഇന്ത്യക്കാരും മൂന്ന് ചൈനീസ് പൗരന്മാരും ഉൾപ്പെടെ 20 പേരെ കാണാതായതായി ജില്ല അഡ്മിനിസ്ട്രേഷൻ ഓഫിസർ അരുൺ പോക്രെൽ അറിയിച്ചു.
പ്രദേശത്ത് പ്രവൃത്തികളിലേര്‍പ്പെട്ടിരുന്ന കമാല്ലോച്ചൻ മഹാതോ, ബിജയ് ബസുമന്താരി, ജിൻഡാവോ ബസുമന്താരി എന്നീ ഇന്ത്യൻ പൗരന്മാരെയും സൺ യു ചുവാൻ, യു ചിജു, ഗോദ് ത്യാൻ ച്യൂ എന്നീ ചൈനീസ് പൗരന്മാരെയുമാണ് കാണാതായത്. കാണാതായവർക്കായി ഊർജിതമായ തിരച്ചിൽ നടക്കുന്നതായി പോക്രെൽ പറഞ്ഞു.
Also Read: പ്രതിഷേധം ശക്തം; ലക്ഷദ്വീപില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ നടപടികൾ നിർത്തിവച്ചു
മഴയെത്തുടർന്ന് ജില്ലയിലുണ്ടായ ഹിമപാതത്തിൽ മെലാഞ്ചി ഇടനാഴിയിൽ ചെളി, കല്ല്, അവശിഷ്ടങ്ങൾ എന്നിവ അടിഞ്ഞുകൂടിയിരുന്നു. തുടർന്ന് പ്രദേശത്തെ 200ഓളം കുടുംബങ്ങളെ പ്രദേശത്തെ സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.