കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ മുസ്ശീം പള്ളിക്ക് സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ച് ആളുകൾക്ക് പരിക്ക്. അഫ്‌ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുള്ള പള്ളിക്ക് പുറത്താണ് പൊട്ടിത്തെറി നടന്നത്. ഖൈർ കോട്ട് ജില്ലയിൽ മുഹമ്മദ് ഹസ്സൻ ഗ്രാമത്തിലുള്ള പള്ളിയിൽ രാത്രി റംസാൻ പ്രാർത്ഥന നടക്കുമ്പോഴാണ് അപകടം നടന്നത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റയിട്ടുണ്ടെന്നും ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
2020ന്‍റെ ആദ്യ മൂന്ന് മാസങ്ങളിലായി 500ൽ അധികം പേർ അഫ്‌ഗാനിസ്ഥാനിൽ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി യു.എൻ അസിസ്റ്റൻസ് മിഷൻ ഏപ്രിലിൽ അറിയിച്ചിരുന്നു. കൊവിഡ് ഭീക്ഷണി കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ ഇത്തരത്തിലുള്ള അപകടങ്ങളിൽ ന്നിന്ന് സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ അഫ്‌ഗാനിസ്ഥാനിലെ ഐക്യരാഷ്ട്ര സഹായ മിഷൻ സർക്കാരിനോട് നിർദേശിച്ചു.