ETV Bharat / international

അഫ്‌ഗാനില്‍ ബോംബ്‌ സ്ഫോടനത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു ; ലക്ഷ്യമിട്ടത് താലിബാനെയെന്ന് സൂചന

സ്ഫോടനം നംഗർഹാർ പ്രവിശ്യയിലുള്‍പ്പെട്ട ജലാലാബാദിലെ ബസ് സ്റ്റേഷനില്‍

അഫ്‌ഗാനിസ്ഥാന്‍  ബോംബ്‌ സ്ഫോടനം  താലിബാന്‍  നംഗർഹാർ പ്രവിശ്യ  ജലാലാബാദിലെ ബസ് സ്റ്റേഷന്‍  Afghanistan  blast in Afghanistan's Jalalabad  Nangarhar Province  Sputnik reported  താലിബാന്‍ അനുകൂലി
അഫ്‌ഗാനിലുണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ 2 പൗരന്മാര്‍ കൊല്ലപ്പെട്ടു; ലക്ഷ്യമിട്ടത് താലിബാനെയെന്ന് സൂചന
author img

By

Published : Sep 19, 2021, 8:37 PM IST

കാബൂൾ : അഫ്‌ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ കിഴക്കൻ നഗരമായ ജലാലാബാദിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ, ബസ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്.

ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ സ്‌പുട്‌നിക്കാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തത്. സ്‌ഫോടനത്തിൽ ഒരു താലിബാന്‍ അനുകൂലിയ്ക്ക് പരിക്കേറ്റു. താലിബാനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് സൂചന.

ALSO READ: 'ജീവിതം തനിക്കുമുന്നില്‍ പുതിയ വഴി തുറന്നിരിക്കുന്നു'; തൃണമൂലില്‍ ചേര്‍ന്നതില്‍ ബാബുൽ സുപ്രിയോ

അതേസമയം, കിഴക്കൻ നംഗർഹാർ പ്രവിശ്യയിലെ പൊലീസ് സിറ്റി അഞ്ചില്‍ ശനിയാഴ്ചയുണ്ടായ മൂന്ന് സ്ഫോടനങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. രജ്യത്ത്, ജനങ്ങൾക്ക് അവരുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് താലിബാൻ ഉറപ്പുനൽകിയിരുന്നു. പിന്നാലെയാണ് പൗരന്മാര്‍ കൊല്ലപ്പെട്ട ആക്രമണങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.