കാബൂള്‍: താലിബാന്‍ ആക്രമണത്തില്‍ 17 അഫ്‌ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. അഫ്‌ഗാനിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയിലെ രണ്ട് മിലിറ്ററി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. വടക്കൻ കുണ്ടൂസ് പ്രവിശ്യയിൽ തലാവ്ക എന്ന പ്രദേശത്ത് ഏറ്റുമുട്ടലിൽ അഞ്ച് അഫ്‌ഗാൻ സൈനികർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. രണ്ട് മണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ നാല് തീവ്രവാദികളും കൊല്ലപ്പെട്ടുവെന്ന് സൈന്യം അറിയിച്ചു.
അതേസമയം വടക്കന്‍ ജാവ്‌ജാന്‍ പ്രവിശ്യയിലെ ബാല ഹിസാര്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ 12 സൈനികരും അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടു. അഞ്ച് സൈനികര്‍ക്കും 10 തീവ്രവാദികള്‍ക്കും പരിക്കേറ്റു. അഫ്‌ഗാനിസ്ഥാനിലെ പോരാട്ട കാലം എന്നറിയപ്പെടുന്ന വേനലിലും വസന്തകാലത്തുമാണ് കൂടുതലായും തീവ്രവാദികളും സൈനികരും തമ്മില്‍ കൂടുതല്‍ പോരാട്ടം നടക്കുന്നത്.