ETV Bharat / international

നേപ്പാളിലെ ബസപകടത്തിൽ 14 മരണം

author img

By

Published : Dec 15, 2019, 1:20 PM IST

തീർത്ഥാടന വിനോദ സഞ്ചാര കേന്ദ്രമായ ദോലഖയിൽ നിന്ന് 32 പേരുമായി കാഠ്മണ്ഡുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

Nepal bus accident  Nepal bus mishap  Bus Mishap in Nepal  Nepal's Sindhupalchowk district  നേപ്പാളിലെ ബസപകടത്തിൽ 14 മരണം  ദേശീയ വാർത്തകൾ  നേപ്പാൾ  റോഡപകടം
നേപ്പാളിലെ ബസപകടത്തിൽ 14 മരണം

കാഠ്മണ്ഡു: നേപ്പാളിൽ ഞായറാഴ്ച നടന്ന ബസ് അപകടത്തിൽ 14 മരണം. 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിന്ധുപാൽചൗക്ക് ജില്ലയിൽ നടന്ന അപകടത്തിൽ 12 യാത്രക്കാർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്.

32 പേരുമായി ദോലഖയിലെ കലിൻ‌ചോക്കിൽ നിന്ന് തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. അപകട ശേഷം ഡ്രൈവർ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന ക്ലീനർക്ക് ഗുരുതര പരിക്കേറ്റു. അപകട കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ജില്ലാ പൊലീസ് ഓഫീസ് സിന്ധുപാൽചൗക്കിന്റെ വക്താവ് ഗണേഷ് ഖനാൽ അറിയിച്ചു.

വാഹനപ്പെരുപ്പവും മോശമായ റോഡുകളും പൊതു വാഹനങ്ങളുടെ മോശം അവസ്ഥയും നേപ്പാളിൽ റോഡപകടങ്ങൾ തുടർക്കഥയാകാൻ കാരണമാകുന്നുണ്ട്.

Intro:Body:

Blank

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.