ETV Bharat / international

കനത്ത മഴയും വെള്ളപ്പൊക്കവും; ചൈനയില്‍ 12 മരണം - ചൈനയിൽ കനത്ത മഴ

ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്കും 5 മണിക്കും ഇടയില്‍ മാത്രം 201.9 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

heavy rain in central China  floods in central China  ചൈനയിൽ കനത്ത മഴ  മധ്യ ഹെനാൻ പ്രവിശ്യ
ചൈന
author img

By

Published : Jul 21, 2021, 9:48 AM IST

Updated : Jul 21, 2021, 11:27 AM IST

ബെയ്‌ജിങ്: ചൈനയിലെ മധ്യ ഹെനാൻ പ്രവശ്യ ഏതാനും ദിവസങ്ങളായി പെയ്യുന്ന മഴയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്‌ത് തുടങ്ങിയതോടെ മേഖലയില്‍ നിന്ന് ഒരു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

പ്രവിശ്യാ തലസ്ഥാനമായ ഷെങ്‌ഷോയില്‍ ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്കും 5 മണിക്കും ഇടയില്‍ മാത്രം 201.9 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്ന് ഹെനാൻ പ്രവിശ്യാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച 24 മണിക്കൂറിനുള്ളിൽ ശരാശരി 457.5 മില്ലിമീറ്റർ മഴ പെയ്തു. വർഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയർന്ന ദൈനംദിന മഴയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നതെന്ന് സിൻ‌ഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

നിരവധി സാംസ്കാരിക കേന്ദ്രങ്ങളുള്ള ഹെനാൻ പ്രവിശ്യ വ്യവസായ - കാർഷിക മേഖല കൂടിയാണ്. ഇവിടങ്ങളെ മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. ബുദ്ധ സന്യാസിമാരുടെ ഷാവോലിൻ ക്ഷേത്രത്തിലും വെള്ളം കയറിയതായി റിപ്പോർട്ടുകളുണ്ട്.

ഗതാഗതം താറുമാറായി

കടുത്ത വെള്ളക്കെട്ട് നഗരത്തിലെ റോഡ് ഗതാഗതത്തെ നിശ്ചലമാക്കി. 80 ലധികം ബസ് ലൈനുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. സബ്‌വേ സർവീസും താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്. 160 ലധികം ട്രെയിൻ സർവീസുകളും 260 വിമാനങ്ങളും നിർത്തിവച്ചിട്ടുണ്ട്.

നഗരത്തിലെ അഞ്ചാമത്തെ ലൈനിലെ സബ്‌വെ ടണലിലേക്ക് മഴവെള്ളം ഒഴുകിയെത്തി ട്രെയിൻ കുടങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി പൊലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. സബ്‌വെ ട്രെയിനുള്ളിലെ ജലനിരപ്പ് കുറഞ്ഞുവരികയാണെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

also read: ചൈനയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചു

Last Updated : Jul 21, 2021, 11:27 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.