ന്യൂയോർക്ക്: കാപിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്‌ത ഡൊണാൾഡ് ട്രംപിന് വിലക്കേർപ്പെടുത്തി യുട്യൂബും. ''രാജ്യത്ത് അക്രമത്തിനുള്ള സാധ്യതകളുടെ വെളിച്ചത്തിൽ നയങ്ങൾ ലംഘിച്ചതിന് ഡൊണാൾഡ് ട്രംപിന്‍റെ ചാനലിലേക്ക് അപ്‌ലോഡ് ചെയ്‌ത പുതിയ വീഡിയോകൾ നീക്കം ചെയ്യുന്നുവെന്ന് യൂട്യൂബ് പ്രസ്‌താവനയിൽ പറഞ്ഞു''. ട്രംപിന്‍റെ ഭാഗത്തു നിന്നും കൂടുതൽ അക്രമാഹ്വാനങ്ങൾക്കുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടി. ട്രംപിന്‍റെ ചാനലിൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യാനോ ലൈവ് സ്ട്രീമിംഗ് നടത്താനോ സാധിക്കില്ല. ഏഴ് ദിവസത്തേക്കാണ് യൂട്യൂബിന്‍റെ വിലക്ക്. കാപിറ്റോൾ ആക്രമണത്തിന്‍റെ ദൃശ്യങ്ങളും പ്രതികരണവും തന്‍റെ യൂട്യൂബ് ചാനലിലൂടെ ട്രംപ് പുറത്ത് വിട്ടത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഡൊണാൾഡ് ട്രംപിന് വിലക്കേർപ്പെടുത്തി യുട്യൂബ് - ട്രംപിന്‍റെ യുട്യൂബ് ചാനലിന് വിലക്ക്
ട്രംപിന്‍റെ ഭാഗത്തു നിന്നും കൂടുതൽ അക്രമാഹ്വാനങ്ങൾക്കുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടി. ഏഴ് ദിവസത്തേക്കാണ് യൂട്യൂബിന്‍റെ വിലക്ക്.