വാഷിങ്‌ടണ്‍: സുരക്ഷാ സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ എല്ലാ ദിവസവും കൊവിഡ് പരിശോധനക്ക് വിധേയനാകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥനുമായി അടുത്ത് ഇടപഴകിയിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇദ്ദേഹത്തെ തനിക്കറിയാം. നല്ല വ്യക്തിയാണ്. എന്നാല്‍ തനിക്കും വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സും വളരെ കുറച്ച് മാത്രമേ ഇദ്ദേഹവുമായി ഇടപഴകേണ്ടി വന്നിട്ടുള്ളൂ. കൊവിഡ് രോഗവ്യാപം കണക്കിലെടുത്ത് താനും മൈക്ക് പെന്‍സും വൈറ്റ് ഹൗസ് ജീവനക്കാരും കൊവിഡ് പരിശോധനകള്‍ നടത്തുമെന്ന് ട്രംപ് അറിയിച്ചു. നേരത്തെ ആഴ്‌ചയില്‍ ഒന്നെന്ന നിലയില്‍ ട്രംപ് കൊവിഡ് പരിശോധനക്ക് വിധേയനായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥന് കൊവിഡ് 19; എല്ലാ ദിവസവും കൊവിഡ് പരിശോധന നടത്തുമെന്ന് ട്രംപ്
താനും മൈക്ക് പെന്‍സും വൈറ്റ് ഹൗസ് ജീവനക്കാരും കൊവിഡ് പരിശോധനകള്‍ നടത്തുമെന്ന് ട്രംപ് അറിയിച്ചു.