ലണ്ടൻ: ഹൈഡ്രോക്സി ക്ലോറോക്വീന്‍റെ ക്ലിനിക്കൽ പരീക്ഷണം ലോകാരോഗ്യ സംഘടന പുനരാരംഭിച്ചു. സുരക്ഷാ വിവരങ്ങൾ വിദഗ്ധർ അവലോകനം ചെയ്‌തിട്ടുണ്ടെന്നും പരീക്ഷണം ആസൂത്രണം ചെയ്തതുപോലെ തുടരാൻ ശുപാർശ ചെയ്യുന്നുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ നിരീക്ഷണ സമിതി ഹൈഡ്രോക്സി ക്ലോറോക്വീനെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ പരിശോധിച്ചതായി ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഗ്രൂപ്പ് ഹൈഡ്രോക്സി ക്ലോറോക്വീൻ ഉൾപ്പെടെ ലഭ്യമായ എല്ലാ മരുന്നുകളുടെയും പരിശോധന തുടരുന്നതായി ടെഡ്രോസ് പറഞ്ഞു. റിമെഡെസിവിർ, എച്ച്ഐവി കോമ്പിനേഷൻ തെറാപ്പി മരുന്ന് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 35 രാജ്യങ്ങളിലായി 3,500 ൽ അധികം ആളുകളെ പരിശോധന നടത്താൻ നിയമിച്ചതായി ചെയ്തതായി ടെഡ്രോസ് പറഞ്ഞു.