ജനീവ: ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ എണ്ണം അടുത്തയാഴ്ച 10 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം. വാക്സിനുകളും കൂടുതൽ ഫലപ്രദമായ ചികിത്സകളും കണ്ടെത്താനുള്ള ഗവേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കേസുകളുടെ എണ്ണം ഇതിനകം 9.3 ദശലക്ഷത്തിലെത്തി. കഴിഞ്ഞ ദിവസം 133,326 കേസുകൾ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3,847 പേർ മരിച്ചതോടെ ആഗോളതലത്തിൽ കൊവിഡ് മരണസംഖ്യ 469,587 ആയി. ഏറ്റവും കൂടുതൽ കേസുകളും മരണങ്ങളും ഉള്ള രാജ്യമായി അമേരിക്ക തുടരുന്നു.