ജനീവ: കൊവിഡ് വാക്സിൻ ഫൈസറിന്‍റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതോടെ വികസ്വര രാജ്യങ്ങൾക്കും ഇനി വാക്സിൻ ലഭ്യമാകും. എല്ലാ രാജ്യങ്ങളുടെയും ഡ്രഗ് റെഗുലേറ്ററുകൾ വാക്സിൻ ഉപയോഗിക്കുന്നതിന് സ്വമേധയ അംഗീകാരം നൽകണം. എന്നാൽ ദരിദ്ര രാജ്യങ്ങൾ പൂർണമായും ലോകാരോഗ്യ സംഘടനയെ ആശ്രയിച്ചാണിരിക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളിൽ ഫൈസർ വാക്സിൻ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ബയോനെടെക്-ഫൈസർ വാക്സിൻ അൾട്രാ ഫ്രോസൺ താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്. ആവശ്യമായ ഫ്രീസറുകളും വിശ്വസനീയമായ വൈദ്യുതി വിതരണവും ലഭ്യമല്ലാത്ത വികസ്വര രാജ്യങ്ങൾക്ക് ഇത് ഒരു വലിയ തടസ്സമാണ്.
അൾട്രാ-കോൾഡ് ചെയിൻ ഉപകരണങ്ങൾ ലഭ്യമല്ലാത്തതോ കൃത്യമായ ക്രമീകരണങ്ങൾ ഇല്ലാത്തതോ ഈ രാജ്യങ്ങൾക്ക് വെല്ലുവിളിയാകുന്നു.