ETV Bharat / international

കൊവിഡ് : അന്വേഷണവുമായി സഹകരിക്കണമെന്ന് ചൈനയോട് ലോകാരോഗ്യ സംഘടന - ടെഡ്രോസ് ഗെബ്രിയേസസ്

കൊവിഡ് വ്യാപനം ഒന്നര വർഷം പിന്നിട്ടിട്ടും ഇതിന് കാരണമായ വൈറസിന്‍റെ ഉത്ഭവം ഇന്നും രഹസ്യമായി തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണത്തോട് സഹകരിക്കാൻ ചൈനയോട് ആവശ്യപ്പെടുന്നത്.

origins of COVID  വൈറസ് ഉത്ഭവം  ചൈന  വുഹാൻ  കൊവിഡ് ഉത്ഭവം  കൊവിഡ്  കൊവിഡ് 19  COVID 19  COVID  WHO  ലോകാരോഗ്യ സംഘടന  world health organization  ടെഡ്രോസ് ഗെബ്രിയേസസ്  Tedros Ghebreyesus
WHO chief asks China to cooperate with probe into origins of COVID-19
author img

By

Published : Jun 13, 2021, 2:22 PM IST

വാഷിങ്‌ടൺ ഡിസി : കൊറോണ വൈറസിന്‍റെ ഉത്ഭവത്തെ സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി സഹകരിക്കാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് ഗെബ്രിയേസസ് ചൈനയോട് ആവശ്യപ്പെട്ടു. ചൈനയുടെ ഭാഗത്ത് നിന്നും ഈ വിഷയത്തിൽ സഹകരണം ആവശ്യമാണെന്നും അടുത്ത ഘട്ട അന്വേഷണത്തിൽ സുതാര്യമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Also Read:കൊവിഡ് വൈറസ് ചോർന്നത് വുഹാന്‍ ലാബിൽ നിന്നുതന്നെയെന്ന് അമേരിക്ക

ജി 7 ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഘട്ട നടപടികൾക്കുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്നും വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് ശനിയാഴ്‌ച ഉച്ചകോടിയിൽ ചർച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.

നേരത്തേ യുഎസ്, യുകെ രാജ്യങ്ങൾ വൈറസിനെ കുറിച്ചുള്ള സുതാര്യവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ രണ്ടാം ഘട്ട അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും പിന്തുണ അറിയിച്ചിരുന്നു. കൂടാതെ പകർച്ചവ്യാധിയുടെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രസിഡന്‍റ് ബൈഡൻ യുഎസ് രഹസ്യാന്വേഷണ ഏജൻസിയോട് ഉത്തരവിട്ടിട്ടുമുണ്ട്.

Also Read: വൈറസ് ഉത്ഭവത്തെക്കുറിച്ച് വെളിപ്പെടുത്താൻ ചൈനയെ നിർബന്ധിക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന

മഹാമാരി ഒന്നര വർഷം പിന്നിട്ടിട്ടും ഇതിന് കാരണമായ വൈറസിന്‍റെ ഉത്ഭവം ഇന്നും രഹസ്യമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ വൈറസ് സ്വാഭാവികമായും ഉത്ഭവിച്ചതാണോ അതോ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചോർന്നതാണോ എന്നറിയാൻ കൂടുതൽ അന്വേഷണത്തിനായി ശാസ്ത്രജ്ഞരും ലോക നേതാക്കളും ആവശ്യപ്പെടുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.