വാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉക്രെയിനുളള സുരക്ഷാ സഹായം സമ്മര്‍ദ്ദം ചെലുത്തി പിടിച്ചുവെച്ചെന്ന് അമേരിക്കന്‍ സ്വതന്ത്ര ഏജന്‍സിയായ ഫെഡറല്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. യു.എസ് കോണ്‍ഗ്രസ് ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച സുരക്ഷാ സഹായം ട്രംപ് സ്വന്തം രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പിടിച്ചുവെച്ചുവെന്നും എന്നാല്‍ പാസാക്കിയ ഒരു നിയമത്തെ ലംഘിക്കാനോ തടസപ്പെടുത്താനോ പ്രസിഡന്‍റിന് അധികാരമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചു.
പ്രസിഡന്‍റിന്‍റെ നടപടി രാജ്യത്തിന്‍റെ ജനാതിപത്യ വ്യവസ്ഥയെ ബാധിക്കുമെന്നും സ്വതന്ത്ര ഏജന്‍സി പറഞ്ഞു. ധനസഹായങ്ങള്‍ പ്രഖാപിക്കുന്നത് കോണ്‍ഗ്രസാണെന്നും ട്രംപ് നിയമം ലംഘിച്ചെന്നും ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും സ്‌പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു.