സാൻ ഫ്രാൻസിസ്കോ: നിരായുധനായ കറുത്ത വർഗകാരനായ ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തിനെതിരായ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎസ് ഹോം പേജിൽ കറുത്ത് റിബൺ പ്രദർശിപ്പിച്ച് ഗൂഗിളും യൂട്യൂബും. “വംശീയ സമത്വത്തെയും അതിനായി പോരാടുന്ന എല്ലാവരെയും പിന്തുണയ്‌ക്കുന്നു,” എന്ന് ഗൂളിൾ ഹോംപേജിൽ എഴുതി ചേർത്തു.
-
Today on US Google & YouTube homepages we share our support for racial equality in solidarity with the Black community and in memory of George Floyd, Breonna Taylor, Ahmaud Arbery & others who don’t have a voice. For those feeling grief, anger, sadness & fear, you are not alone. pic.twitter.com/JbPCG3wfQW
— Sundar Pichai (@sundarpichai) May 31, 2020 " class="align-text-top noRightClick twitterSection" data="
">Today on US Google & YouTube homepages we share our support for racial equality in solidarity with the Black community and in memory of George Floyd, Breonna Taylor, Ahmaud Arbery & others who don’t have a voice. For those feeling grief, anger, sadness & fear, you are not alone. pic.twitter.com/JbPCG3wfQW
— Sundar Pichai (@sundarpichai) May 31, 2020Today on US Google & YouTube homepages we share our support for racial equality in solidarity with the Black community and in memory of George Floyd, Breonna Taylor, Ahmaud Arbery & others who don’t have a voice. For those feeling grief, anger, sadness & fear, you are not alone. pic.twitter.com/JbPCG3wfQW
— Sundar Pichai (@sundarpichai) May 31, 2020
ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യൂട്യൂബിന്‍റെ യുഎസ് ഹോം പേജിലും ഇതേ സന്ദേശം പ്രദർശിപ്പിച്ചിരുന്നു. യുഎസ് ഗൂഗിൾ, യൂട്യൂബ് ഹോംപേജുകളിൽ വംശീയ സമത്വത്തിനായുള്ള ഞങ്ങളുടെ പിന്തുണ അറിയിക്കുന്നതിനായി കറുത്ത റിബൺ പ്രദർശിപ്പിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തു.
കഴിഞ്ഞയാഴ്ചയാണ് മിനിയാപൊളിസിൽ ആഫ്രിക്കൻ-അമേരിക്കനായ ഫ്ലോയിഡിനെ പൊലീസുകാർ മർദ്ദിക്കുകയും കഴുത്തിൽ മുട്ടുകുത്തി കൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ യുഎസിലെ നിരവധി സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.