വാഷിംങ്ടൺ : യുഎസിൽ കൊവിഡ്-19 ബാധിച്ച് രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. മരിച്ച 70 വയസുകാരന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതാണ് സ്ഥിതി വഷളാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് മരണങ്ങളും സ്ഥിരീകരിച്ചത് വാഷിങ്ടണിലാണ്. രാജ്യത്ത് 87 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒടുവില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും എഴുപത് വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
നേരത്തെ കിങ് കൗണ്ടിയില്‍ കൊവിഡ് 19 ബാധിച്ച് അമ്പതുവയസുകാരന്‍ മരിച്ചിരുന്നു. മരിച്ചവര്‍ക്ക് രോഗബാധിതരുമായി ബന്ധമുണ്ടായിരുന്നില്ലെന്നും അടുത്തിടെ യാത്ര ചെയ്തവരല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് മരണസംഖ്യ ഉയരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും ജനങ്ങൾ സുരക്ഷിതരാണെന്നും യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു.