ETV Bharat / international

ലോകം കൊവിഡ് 19 ഭീതിയില്‍

author img

By

Published : Mar 4, 2020, 10:06 AM IST

Updated : Mar 4, 2020, 10:18 AM IST

92,615 പേർക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്, യുഎഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു മാസം അവധി പ്രഖ്യാപിച്ചു

ayatollah ali khamenei on virus  coronavirus alarms sound worldwide  who on virus outbreak  covid-19 outbreak  covid-19 decline in China  90,000 fell sick due to COVID-19  കൊവിഡ്; ലോകം വൈറസ് ഭീഷണിയിൽ  കൊവിഡ് 19
കൊവിഡ് 19

ബെയ്‌ജിങ് : ലോകത്ത് കൊവിഡ് 19 വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 92,615 പേർക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്. ഇതിൽ 80,151 പേരും ചൈനയിലാണ്.

കൊവിഡ് 19; ലോകം വൈറസ് ഭീഷണിയിൽ

കൊവിഡ് 19 വൈറസ് ബാധ യൂറോപ്പിലും അമേരിക്കയിലും വ്യാപിച്ചു. ഇറാനിയൻ പാർലമെന്‍റ് അംഗങ്ങൾക്കും രാജ്യത്തിന്‍റെ അടിയന്തിര സേവന മേധാവികൾക്കും വൈറസ് ബാധിച്ചതായി റിപ്പോർട്ടുണ്ട്. ദക്ഷിണ കൊറിയ ഡ്രൈവ് ത്രൂ പരിശോധന ആരംഭിച്ചു. ഇറ്റലിയിലെ മരണസംഖ്യ 79 ആയി ഉയർന്നു. ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള മുഖംമൂടികളുടെ കുറവ് പരിഹരിക്കാൻ സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിച്ചു. യുഎസ് ഫെഡറൽ റിസർവ് ഒരു ദശകത്തിനിടെ പലിശനിരക്ക് വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചു.

യുഎഇയില്‍ കൊവിഡ്19 വൈറസ് വ്യാപനം തടയുന്നതിനായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരു മാസം അവധി പ്രഖ്യാപിച്ചതായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മാർച്ച് 8 മുതല്‍ ഒരു മാസത്തേക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലാസ് മുറികളും പരിസരങ്ങളും സ്കൂള്‍ ബസുകളും അണു വിമുക്തമാക്കും. വിദൂര വിദ്യാഭ്യാസം വഴി പഠനം നടത്തുന്നതിനെക്കുറിച്ചും മന്ത്രാലയം ആലോചിക്കുന്നുണ്ട്.

വൈറസ് ബാധയെ തുടർന്ന് സമ്പദ്‌വ്യവസ്ഥയിലും വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. വൈറസ് ബാധയെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്നലെ രാവിലെ വിവിധ മന്ത്രാലയങ്ങളുടേയും സംസ്ഥാനങ്ങളുടേയും യോഗം വിളിച്ചു പ്രധാനമന്ത്രി കൊവിഡ് 19 പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Last Updated : Mar 4, 2020, 10:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.