തീയതി: 31-12-2024 ചൊവ്വ
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: ധനു
തിഥി: ശുക്ല പ്രഥമ
നക്ഷത്രം: പൂരാടം
അമൃതകാലം: 12:27 PM മുതൽ 01:53 PM വരെ
ദുർമുഹൂർത്തം: 09:5 AM മുതൽ 09:53 AM വരെ & 12:17 PM മുതൽ 01:05 PM വരെ
രാഹുകാലം: 03:20 PM മുതൽ 04:46 PM വരെ
സൂര്യോദയം: 06:41 AM
സൂര്യാസ്‌തമയം: 06:13 PM
ചിങ്ങം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സാമ്പത്തികനേട്ടത്തിന് സാധ്യത.
കന്നി: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് ശുഭ ദിവസമാണ്. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കണമെന്ന തീരുമാനം വിജയത്തിലേക്ക് നയിക്കും. പ്രിയപ്പെട്ടവരിൽ നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും.
തുലാം: വളരെ ഉത്‌പാദനക്ഷമമായ ഒരു ദിവസമായിരിക്കും ഇന്ന്. വളരെ ഉത്‌പാദനക്ഷമമായ ഒരു ദിവസമായിരിക്കും. അതിനാൽ തന്നെ ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും. സാമ്പത്തിക നേട്ടത്തിനും സാധ്യത.
വൃശ്ചികം: ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യവും നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം.
ധനു: ഇന്നത്തെ ദിവസം ആത്മീയ കാര്യങ്ങൾക്കാകും പ്രാധാന്യം നൽകുക. ഒരു തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. ആരോഗ്യത്തില്‍ ഇന്ന് അതീവ ശ്രദ്ധ പുലര്‍ത്തണം. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
മകരം: ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ അനുഭവപ്പെടാം. ദേഷ്യം നിയന്ത്രിക്കണം. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ ബാധിച്ചേക്കാം. ധ്യാനം ശീലിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും.
കുംഭം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് ശുഭ ദിവസമാണ്. സർക്കാർ ജോലിയായാലും ബിസിനസായാലും ഇന്ന് തൊഴിലില്‍ നേട്ടമുണ്ടാക്കും. സുഹൃത്തുക്കൾ നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കാൻ സാധ്യത. ഇന്ന് ദൈവികമായ അനുഗ്രഹമുണ്ടാകും. സമൂഹത്തില്‍ പ്രശസ്‌തി വര്‍ധിക്കും. പ്രിയപ്പെട്ടവരിൽ നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ലദിവസം. ഒരു ഉല്ലാസ യാത്രയ്ക്കും സാധ്യത.
മീനം: ഇന്ന് ആരോഗ്യപ്രശ്‌നങ്ങൾ അസ്വസ്ഥനാക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുക. ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം.
മേടം: കഠിനാധ്വാനത്തിന്‍റെ ഫലം ഇന്ന് ലഭിക്കും. ജോലിസ്ഥലത്ത് അഭിനന്ദിക്കപ്പെടും. സങ്കീർണമായ വിഷയത്തെ പോലും വളരെ നിസാരമായി കൈകാര്യം ചെയ്യാൻ സാധിക്കും. ബിസിനസ് രംഗത്ത് ശോഭിക്കും. കുടുംബവുമൊത്ത് യാത്ര പോകാൻ സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
ഇടവം: ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കില്ല. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.
മിഥുനം: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുമായി വളരെയധികം സമയം ചെലവഴിക്കും. സമൂഹത്തിൽ അന്തസ് ഉയരും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. കഠിനാധ്വാനത്തിന് അനുസരിച്ചുള്ള അംഗീകാരം ലഭിക്കും. ഒരു ചെറിയ തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്.
കര്‍ക്കടകം: ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. ശരീര ക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്‌തി എന്നിവയില്‍ മുന്നേറ്റമുണ്ടാകും. ജോലിയിൽ മേലധികാരികളിൽ നിന്നും പ്രോത്സാഹനവും പ്രചോദനവും ലഭിക്കും.