ETV Bharat / international

സാൻഫ്രാൻസിസ്കോയിൽ നിന്ന് 222 ഇന്ത്യക്കാരുമായി സ്പെഷ്യൽ വിമാനം പുറപ്പെട്ടു

വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി കേന്ദ്ര സർക്കാർ മെയ്‌ ഏഴിനാണ് വന്ദേ ഭാരത് മിഷൻ ആരംഭിച്ചത്.

സാൻഫ്രാൻസിസ്കോ  വന്ദേ ഭാരത് മിഷൻ  കൊവിഡ് പ്രതിസന്ധി  ഇന്ത്യ  കേന്ദ്ര സർക്കാർ  vande bharat mission  India covid rescue  sanfrancisco  india covid
സാൻഫ്രാൻസിസ്കോയിൽ നിന്ന് 222 ഇന്ത്യക്കാരുമായി സ്പെഷ്യൽ വിമാനം പുറപ്പെട്ടു
author img

By

Published : Jun 29, 2020, 9:24 AM IST

സാൻഫ്രാൻസിസ്കോ: വന്ദേ ഭാരത് മിഷന് കീഴിൽ സാൻഫ്രാൻസിസ്കോയിൽ കുടുങ്ങിക്കിടന്ന 222 പേരുമായി സ്പെഷ്യൽ വിമാനം പുറപ്പെട്ടു. ഡൽഹി, ബെംഗളുരു സ്വദേശികളാണ് സ്പെഷ്യൽ വിമാനത്തിലുള്ളത്. വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി കേന്ദ്ര സർക്കാർ മെയ്‌ ഏഴിനാണ് വന്ദേ ഭാരത് മിഷൻ ആരംഭിച്ചത്. ജൂൺ 11നാണ് മൂന്നാം ഘട്ട വന്ദേ ഭാരത് മിഷൻ ആരംഭിച്ചത്.

മൂന്ന് ഘട്ടങ്ങളിലായി അഞ്ച് ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളിൽ നിന്നായി 875ഓളം അന്താരാഷ്ട്ര വിമാനങ്ങൾ സർവീസ് നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതുവരെ 700ലധികം വിമാനങ്ങളിലായി 150000ത്തോളം പേരാണ് ഇന്ത്യയിലെത്തിയത്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ അധിക വിമാന സർവീസുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.