വാഷിങ്ടൺ: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ യാത്രാവിലക്കുകള്‍ തുടരുമെന്ന് അമേരിക്ക. ഉയർന്ന തോതിൽ പകരാവുന്ന ഡെൽറ്റ വകഭേദം കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോർട്ട് ചെയ്യുന്നതിനാലും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയാത്തതുമാണ് നിയന്ത്രണങ്ങള്‍ തുടരാൻ കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പ്രസ്താവനയിൽ പറഞ്ഞു.
യൂറോപ്പ്, ബ്രിട്ടൻ, ചൈന, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവര്‍ക്ക് ഒരു വർഷത്തിലേറെയായി അമേരിക്ക രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. പിന്നീട് ബ്രസീൽ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തി.
നിയന്ത്രണങ്ങള്‍ ഇളവ് ചെയ്‌ത് യൂറോപ്യൻ യൂണിയൻ
ടൂറിസം ആശ്രിത രാജ്യങ്ങളായ ഗ്രീസ്, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ സമ്മർദത്തെത്തുടർന്ന് യൂറോപ്യൻ യൂണിയൻ നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. മരുന്ന് സ്വീകരിച്ച സർട്ടിഫിക്കറ്റോ, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവർക്കാണ് യൂറോപ്യൻ രാജ്യങ്ങള്‍ പ്രവേശനം നല്‍കുന്നത്.
അമേരിക്കൻ പൗരന്മാരല്ലാത്തവർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത് പിൻവലിക്കാൻ സഖ്യരാജ്യങ്ങളും വിമാനക്കമ്പനികളും പ്രസിഡന്‍റ് ജോ ബൈഡന് മേല്‍ സമ്മർദം ചെലുത്തിയിരുന്നു.
also read : പ്രതിവിധിയില്ലാതെ 'കാൻഡിഡ ഓറിസ്; ആശങ്കയോടെ ലോകം