വാഷിംഗ്ടൺ: യുഎസിൽ ഏഴ് ലക്ഷം പേർക്ക് കൊവിഡ് ബാധിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ സ്ഥിരീകരണം. സർവകലാശാലയുടെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത രാജ്യം യുഎസ് ആണ്. 700,282 കൊവിഡ് -19 കേസുകളും 36,773 മരണങ്ങളുമാണ് യുഎസിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,856 മരണങ്ങൾ യുഎസിൽ റിപ്പോർട്ട് ചെയ്ചു. ഇറ്റലിയിലെ മരണസംഖ്യ 22,745 ആണ്. സ്പെയിനിൽ 19,478 മരണങ്ങളും ഫ്രാൻസിൽ 18,681 മരണങ്ങളും രേഖപ്പെടുത്തി.