ETV Bharat / international

ചൈനക്കെതിരെ അമേരിക്കന്‍ കോടതില്‍ ഹര്‍ജി

author img

By

Published : Apr 22, 2020, 2:03 PM IST

ആദ്യമായാണ് ചൈനക്കെതിരെ അമേരിക്കയിലെ ഒരു സംസ്ഥാനം ഹര്‍ജി നല്‍കുന്നത്

US State files lawsuit against China  lawsuit against China by US  US District Court for the Eastern District of Missouri  lawsuit against China on COVID-19 handling  Missouri Attorney General Eric Schmitt  china suppresses information  Missouri files law suit against china  ലോ സ്യൂട്ട്  കൊവിഡ് 19  ചൈന  അമേരിക്ക  മിസൗരി
ചൈനക്കെതിരെ അമേരിക്കയില്‍ ലോ സ്യൂട്ട് ഫയല്‍ ചെയ്തു

വാഷിംങ്‌ടണ്‍: കൊവിഡ്-19 വൈറസ് പടര്‍ന്നു പിടിക്കാന്‍ കാരണം ചൈനീസ് സര്‍ക്കാറിന്‍റെ നടപടികളാണെന്ന് ആരോപിച്ച് അമേരിക്കന്‍ കോടതിയില്‍ ഹര്‍ജി. മിസോറി അറ്റോണി ജനറല്‍ എറിക് സ്മിത്താണ് ചൈനീസ് സര്‍ക്കാറിനെതിരെ ഹര്‍ജി ചെയ്തത്. കൊവിഡ്-19മായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മറിച്ചുവച്ചു, സര്‍ക്കാര്‍ പ്രതിനിധികളെ അറസ്റ്റ് ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ ആരോപിച്ചാണ് ഹര്‍ജി. ആദ്യമായാണ് ചൈനക്കെതിരെ അമേരിക്കയിലെ ഒരു സംസ്ഥാനം ഹര്‍ജി നല്‍കുന്നത്. ഇസ്റ്റേണ്‍ ജില്ലയിലെ മിസൗരി ജില്ലാ കോടതിയിലാണ് സ്യൂട്ട് സമര്‍പ്പിച്ചത്.

രോഗം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ അതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ചൈന നിയന്ത്രിച്ചിരുന്നു. രോഗം ഗുരുതരമാണെന്നും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുമെന്നുമുള്ള കാര്യം വൈകി മാത്രമാണ് ലോകം അറിഞ്ഞത്. മരുന്ന് നിര്‍മ്മാണമോ പരീക്ഷണമോ ഈ ഘട്ടത്തില്‍ ചൈന നടത്തിയില്ല. ജനങ്ങളെ രോഗത്തിന്‍റെ ഗൗരവം അറിയിച്ചില്ലെന്നും ഹര്‍ജിയിലുണ്ട്.

രോഗം ലോകത്താകമാനം പടര്‍ന്ന് പിടിച്ചു. ചെറുകിട വന്‍കിട വ്യവസായങ്ങളും മറ്റ് സ്ഥാപനങ്ങളും തര്‍ന്നു. ആയിങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി, ലക്ഷകണക്കിന് പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ലോക സാമ്പത്തിക രംഗം തകര്‍ത്തു. ജനങ്ങള്‍ ഭക്ഷണത്തിന് വേണ്ടി മറ്റുള്ളവരുടെ വാതില്‍ മുട്ടേണ്ട സ്ഥിതിയാണെന്നും സ്മിത്ത് ആരോപിച്ചു. ചൈനയില്‍ ഭരണം നടത്തുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ചൈനീസ് സര്‍ക്കാറിനും എതിരെയാണ് കേസ്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതാണെന്ന് ഡിസംബറില്‍ തന്ന ചൈനീസ് ആരോഗ്യ വകുപ്പിന് അറിയാമായിരുന്നെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇവര്‍ ഇക്കാര്യം ലോകാരോഗ്യ സംഘടനക്ക് പോലും നല്‍കാതെ മറച്ച് വച്ചു. മാത്രമല്ല രോഗം പടരുന്നുണ്ടെന്ന് മനസിലായിട്ടും പുതുവത്സര ആഘോഷങ്ങള്‍ സര്‍ക്കാര്‍ നടത്തി. ഇതിനായി 1,75,000 ചൈനക്കാര്‍ ന്യൂയോര്‍ക്കില്‍ എത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ റിപ്പാര്‍ട്ട് ചെയ്തിരുന്നു.

യുഎസ്, ബ്രിട്ടന്‍ തുടങ്ങിയ 40 രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേര്‍ കഴിഞ്ഞ മാസം ഫ്‌ളോറിഡയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. രാജ്യം വരുത്തിയ വീഴ്ചകള്‍ക്ക് പ്രസിഡന്‍റ് സീ ജിന്‍ പിംഗ് ഉത്തരം പറയണമെന്നാണ് ഇവര്‍ സമ്മര്‍ദം ചെലുത്തുന്നത്. വുഹാന്‍ നഗരത്തില്‍ എങ്ങിനെയാണ് കൊറോണാ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് കണ്ടെത്തണം. ഇത് ലോകത്ത് അതിവേഗം പടര്‍ന്നതിന്‍റെ കാരണവും അന്വേഷിക്കണം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നേരത്തെ ഐക്യാരാഷ്ട്ര സഭയിലും പരാതി ലഭിച്ചിരുന്നു. വൈറസ് വന്യമൃഗ മാംസ വിപണിയില്‍ നിന്നാണോ, അതോ വുഹാനിലെ ഗവേഷണ ലാബില്‍ നിന്നും ചോര്‍ന്നതാണോ എന്ന സംശയങ്ങളും വ്യാപകമാണ്. രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് വുഹാനിലാണ്. ഇതിനര്‍ഥം വൈറസുണ്ടായത് വുഹാനിലാണ് എന്നല്ലെന്ന് കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ വക്താവ് സോ ലജിയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.