വാഷിംഗ്‌ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്‍റ് നടപടി ക്രമങ്ങള്‍ക്കായി എത്തിയ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ആരോപണം. ചേംബര്‍ നടപടിക്കിടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഇത്തവണ ഏഴ് സെനറ്റര്‍മാര്‍ ആപ്പിള്‍ വാച്ച് ധരിച്ചാണ് എത്തിയത്. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കയറുന്നതിന് മുമ്പ് ക്ലോക്ക് റൂമില്‍ വെക്കണമെന്നാണ് നിയമം.
ഫോണുകളോ മറ്റ് ആശയ വിനിമയ ശേഷിയുള്ള ഒരു ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കാന്‍ അനുമതിയില്ല. ആപ്പിള്‍ വാച്ചുകള്‍ വഴി പുറം ലോകവുമായി ആശയ വിനിമയം നടത്താന്‍ കഴിയുമെന്ന കാരണത്താലാണ് ഇത് ഉപയോഗിക്കാന്‍ അനുമതിയില്ലാത്തത്.
അതിനിടെ ക്രൂസ് എന്ന സെനറ്റംഗം ട്വീറ്റ് ചെയ്തതും വിവാദമായി. ഫോണുള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ സഹായമില്ലാതെ എങ്ങനെയാണ് ട്വീറ്റ് ചെയ്തതെന്നാണ് ഇയാള്‍ക്കെതിരെ ഉയരുന്ന ചോദ്യം. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി ഫോണ്‍ അകത്തേക്ക് കടത്തിയിട്ടില്ലെന്ന വിശദീകരണവുമായി രംഗത്ത് വന്നു.
ഫോട്ടോകൾ, വീഡിയോകൾ, ഓഡിയോ റെക്കോർഡിംഗുകൾ എന്നിവ 2017 മുതലാണ് ജനപ്രതിനിധിസഭയിൽ നിരോധിച്ചത്.