ETV Bharat / international

സ്കൂളുകളിൽ വിദ്യാര്‍ഥികള്‍ മാസ്ക് വയ്ക്കുന്നത് തുടരണമെന്ന് യുഎസ് സിഡിസി

പൂർണമായും വാക്സിനേഷൻ ലഭിച്ചവർ മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്ന് സിഡിസി വ്യാഴാഴ്ച വിശദീകരിച്ചിരുന്നു.

author img

By

Published : May 16, 2021, 11:03 AM IST

US schools should continue to use masks: CDC US schools CDC US schools should continue to use masks U.S. Centers for Disease Control and Prevention സിഡിസി യുഎസ് സ്കൂളുകളിൽ വിദ്യാഥികൾ മാസ്ക് വയ്ക്കുന്നത് തുടരണം യുഎസ് സ്കൂൾ കൊവിഡ്
സ്കൂളുകളിൽ വിദ്യാഥികൾ മാസ്ക് വയ്ക്കുന്നത് തുടരണമെന്ന് സിഡിസി

വാഷിങ്ടൺ : അമേരിക്കന്‍ സ്കൂളുകളിൽ വിദ്യാര്‍ഥികള്‍ മാസ്ക് വയ്ക്കുന്നത് തുടരണമെന്ന് യുഎസ് സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). എല്ലാ വിദ്യാർഥികൾക്കും വാക്സിനേഷൻ നൽകാത്തതിന്‍റെ പശ്ചാത്തലത്തിലാണിത്. എല്ലാ സ്കൂളുകളിലും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണെന്നും സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നും സിഡിസി വ്യക്തമാക്കി. അധ്യാപകരും വിദ്യാർഥികളും തമ്മിൽ ആറടി ദൂരം പാലിക്കണം. സ്‌കൂൾ ബസുകളിലും എല്ലാവരും മാസ്‌കുകള്‍ എല്ലായ്‌പോഴും ധരിക്കണമെന്നും സിഡിസി പറഞ്ഞു.

Read More: സുപ്രധാന ഇളവുകളുമായി അമേരിക്ക ; നിര്‍ദേശങ്ങളെ അഭിനന്ദിച്ച് ജോ ബൈഡൻ

പൂർണമായും വാക്സിനേഷൻ ലഭിച്ചവർ മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും പുറത്തിറങ്ങുമ്പോഴും വീടിനുള്ളിലും മാസ്ക് ധരിക്കുന്നത് ഒഴിവാക്കാമെന്നും സിഡിസി വ്യാഴാഴ്ച വിശദീകരിച്ചിരുന്നു. ആളുകൾക്ക് പൂർണമായി വാക്‌സിനേഷൻ നൽകിയാൽ കൂടുതൽ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഏവര്‍ക്കും അവരുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാം. പൂർണമായും വാക്സിനേഷൻ ലഭിച്ച ആളുകൾക്ക് മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നും സിഡിസി വ്യക്തമാക്കി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.