വാഷിങ്‌ടൺ: അമേരിക്കയിൽ 62,000 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.41 മില്യൺ ആയി ഉയർന്നു. ഫ്ലോറിഡ, അരിസോണ, ടെക്‌സസ്, ഒക്‌ലഹോമ, നെവാഡ എന്നിവിടങ്ങളിൽ കൊവിഡ് കേസുകളും മരണങ്ങളും ദിനംപ്രതി വർധിക്കുകയാണ്. 133,000 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. ഫ്ലോറിഡ, നോർത്ത് കരോലിന, അലബാമ, നെവാഡ, യൂട്ട എന്നിവിടങ്ങളിൽ പുതിയതായി റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾ വർധിക്കുകയാണ്.
കഴിഞ്ഞ 14 ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ നേരിയ കുറവ് ഉണ്ടായതോടെ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വൈറ്റ് ഹൗസ്. കൊവിഡ് വ്യാപനത്തിന് ശേഷം അമേരിക്കയുടെ അടിസ്ഥാനപരമായ ജിവിതരീതികൾ മാറി. സമ്മേളനങ്ങൾ, പരേഡുകൾ, ബേസ്ബോൾ ഗെയിമുകൾ എന്നിവ നിർത്തിവെച്ചു. തൊഴിലില്ലായ്‌മ വർധിച്ചു. മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്.