വാഷിങ്‌ടണ്‍: അമേരിക്കയിൽ 15,846 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,827,206 ആയി. ചൊവ്വാഴ്ച വൈറസ് ബാധിച്ച് 863 പേരാണ് മരിച്ചത്. 106,028 പേരാണ് ഇതുവരെ മരിച്ചത്.
ലോസ് ഏഞ്ചൽസ് കൗണ്ടി, സാന്താ മോണിക്ക, ബെവർലി ഹിൽസ്, സാൻ ഫ്രാൻസിസ്കോ, ഓക്ക്‌ലാൻഡ്, ന്യൂയോർക്ക് സിറ്റി, ക്ലീവ്‌ലാൻഡ് എന്നിവയുൾപ്പെടെ കൂടുതൽ നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു.