വാഷിങ്ടണ്‍: കൊവിഡ് മൂലമുള്ള യഥാർത്ഥ മരണസംഖ്യ 4,00,000 കവിയാൻ സാധ്യതയുണ്ടെന്ന് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ. ഇത് ഔദ്യോഗിക കണക്കുകളേക്കാൾ ഇരട്ടിയാണ്. കൊവിഡ് ബാധിച്ച് 2020 ജനുവരി മുതൽ ഒക്ടോബർ മൂന്ന് വരെ, 198,081 (66 ശതമാനം) അധിക മരണങ്ങൾ യുഎസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വർധനവ് 25-44 വയസിനിടയിൽ പ്രായമുള്ളവരിലാണ്. മുൻപത്തെ അപേക്ഷിച്ച് ശരാശരി മരണ ശതമാനം ഈ പ്രായക്കാർക്കിടയിൽ 26.5 ശതമാനം ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. 75-84 വയസ് പ്രായമുള്ളവർക്കിടയിൽ മരണസംഖ്യ 94,646 ആയി ഉയർന്നു. എന്നിരുന്നാലും, മുൻകാല പകര്‍ച്ചവ്യാധികളുടെ ആഘാതം കണക്കാക്കാൻ അധിക മരണങ്ങളുടെ കണക്കുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
യുഎസിലെ കൊവിഡ് മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതൽ - US mortality data
കൊവിഡ് ബാധിച്ച് 2020 ജനുവരി മുതൽ ഒക്ടോബർ മൂന്ന് വരെ, 198,081 (66 ശതമാനം) ഔദ്യോഗിക കണക്കുകളേക്കാള്‍ അധിക മരണങ്ങൾ യുഎസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്