ETV Bharat / international

ചൈനയുമായുള്ള പോരാട്ടത്തിൽ യുഎസ് സൈന്യം ഇന്ത്യക്കൊപ്പമെന്ന് സൂചന

യഥാർഥ നിയന്ത്രണ രേഖയിലെ സൈനികരുടെ എണ്ണം ഇന്ത്യയും ചൈനയും വർധിപ്പിച്ചു. ഗോഗ്രയിൽ നിന്നും ഗാൽവാനിൽ നിന്നും തിങ്കളാഴ്‌ച മുതൽ ചൈനീസ് സൈനികർ പിന്മാറി തുടങ്ങി. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഞായറാഴ്‌ച കൂടിക്കാഴ്‌ച നടത്തി.

US military  China  Mark Meadows  India- China stand off  അമേരിക്കൻ സൈന്യം  മാർക്ക് മെഡോസ്  വാങ് യി  അജിത് ഡോവൽ  ഇന്ത്യ-ചൈന
ചൈനയുമായുള്ള പോരാട്ടത്തിൽ യുഎസ് സൈന്യം ഇന്ത്യക്കൊപ്പമെന്ന് സൂചന
author img

By

Published : Jul 7, 2020, 8:46 AM IST

വാഷിങ്‌ടൺ: ചൈനയുമായുള്ള പോരാട്ടത്തിൽ അമേരിക്കൻ സൈന്യം ഇന്ത്യക്കൊപ്പമെന്ന സൂചന നൽകി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ മാർക്ക് മെഡോസ്. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിലും മറ്റേതൊരു സാഹചര്യത്തിലും അമേരിക്കൻ സൈന്യം ശക്തമായി നിലകൊള്ളും. ദക്ഷിണ ചൈനാ കടലിലെ സാന്നിധ്യം വർധിപ്പിക്കുന്നതിനായി യുഎസ് നാവികസേന രണ്ട് വിമാനവാഹിനിക്കപ്പലുകൾ വിന്യസിച്ചതിന് ശേഷമാണ് മാർക്ക് മെഡോസ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് സൈനികർ ഇന്ത്യൻ സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇന്ത്യ ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചത്, അതിൽ രണ്ട് വിമാനവാഹിനിക്കപ്പലുകളായ റൊണാൾഡ് റീഗന്‍റെയും നിമിറ്റ്‌സിന്‍റെയും അതിലൂടെ അമേരിക്കയുടെയും ദൗത്യം എന്താണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകം, ഗാൽവാൻ താഴ്‌വര, ഗോഗ്ര ഹോട്ട് സ്പ്രിംഗ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടൽ നടത്തി. ഗൽവാനിലെ ഏറ്റുമുട്ടലിനെ തുടർന്ന് സ്ഥിതി വഷളായി. 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. യഥാർഥ നിയന്ത്രണ രേഖയിലെ സൈനികരുടെ എണ്ണം ഇരുരാജ്യങ്ങളും വർധിപ്പിച്ചു. ഗോഗ്രയിൽ നിന്നും ഗാൽവാനിൽ നിന്നും തിങ്കളാഴ്‌ച മുതൽ ചൈനീസ് സൈനികർ പിന്മാറി തുടങ്ങി. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഞായറാഴ്‌ച കൂടിക്കാഴ്‌ച നടത്തി. അമേരിക്ക രണ്ട് വിമാനവാഹിനിക്കപ്പലുകൾ ദക്ഷിണ ചൈനാ കടലിലേക്ക് വിന്യസിപ്പിച്ചു. ലോകത്തിന് മുമ്പിൽ ഇപ്പോഴും അമേരിക്കൻ സൈന്യത്തിന് പോരാട്ടവീര്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് ദൗത്യമെന്നും മെഡോസ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് യുഎസ് മിലിട്ടറിയിൽ കൂടുതൽ നിക്ഷേപം നടത്തി. ആയുധശേഖരത്തിൽ മാത്രമല്ല, ഓരോ ദിവസവും രാജ്യത്തിനെ സേവിക്കുന്ന സൈനികർക്ക് വേണ്ടിയും. ഇത്തരം പ്രവർത്തനങ്ങൾ ട്രംപ് ഇനിയും തുടരുമെന്നും മെഡോസ് കൂട്ടിച്ചേർത്തു.

ദക്ഷിണ ചൈനാ കടലും കിഴക്കൻ ചൈനാ കടലും തമ്മിലുള്ള പ്രാദേശിക തർക്കങ്ങൾ നേരിടുകയാണ് ചൈന. ബെയ്‌ജിങ് ഈ പ്രദേശത്തെ പല ദ്വീപുകളും നിയന്ത്രിക്കുകയും സൈന്യത്തെ വിന്യസിപ്പിക്കുകയും ചെയ്‌തുകഴിഞ്ഞു. ധാതുക്കൾ, എണ്ണ, മറ്റ് പ്രകൃതി വിഭവങ്ങൾ എന്നിവയാൽ സമ്പന്നമായതിനാൽ ആഗോള വ്യാപാരത്തിന് പ്രാധാന്യമുള്ള മേഖലകളാണിവ. ഭൂരിഭാഗം ദക്ഷിണ ചൈനാ കടലും ചൈന അവകാശപ്പെടുന്നു. വിയറ്റ്നാം, ഫിലിപ്പൈൻസ്, മലേഷ്യ, ബ്രൂണൈ, തായ്‌വാൻ എന്നീ രാജ്യങ്ങളും പ്രദേശങ്ങളിൽ അവകാശവാദമുന്നയിച്ചിട്ടുണ്ട്. തായ്‌വാനിനോ മറ്റ് രാജ്യങ്ങൾക്കോ ​​എതിരായ ചൈനയുടെ മേലുള്ള തെറ്റിദ്ധാരണകൾ തടയുന്നതിനായി യുഎസ് വിമാനവാഹിനിക്കപ്പലുകൾ ദക്ഷിണ ചൈനാ കടക്കടലിൽ വിന്യസിക്കുമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ടോം കോട്ടൺ പറഞ്ഞു. ചൈന ഇന്ത്യയെ ആക്രമിക്കുകയും, ഇന്ത്യൻ സൈനികരെ വധിക്കുകയും ചെയ്‌തു. ചൈനയുടെ അയൽരാജ്യങ്ങളൊന്നും തന്നെ ഇപ്പോൾ സുരക്ഷിതമല്ല. ആ രാജ്യങ്ങളെല്ലാം അമേരിക്കയുമായി അടുത്ത ബന്ധം ആഗ്രഹിക്കുന്നു. അതിനാൽ നമുക്ക് ഒന്ന് ഉണ്ടായിരിക്കാമെന്നും ടോം കോട്ടൺ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.