വാഷിങ്ടണ്‍: കൊവിഡ് മുക്തനായ സന്തോഷത്തില്‍ ആശുപത്രി വിട്ട വൃദ്ധനെ ഞെട്ടിച്ച് ബില്ല്. 62 ദിവസത്തെ ചികിത്സയ്‌ക്ക് 181 പേജുകളിലായ നല്‍കിയ ആകെ ബില്ല് 1.1 മില്യണ്‍ ഡോളര്‍ അതായത്, എട്ട് കോടിയോളം ഇന്ത്യന്‍ രൂപ! അമേരിക്കയിലെ വാഷിങ്ടണിലാണ് സംഭവം. സ്വീഡിഷ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൈക്കള്‍ ഫ്ലോര്‍ എന്ന് 70കാരനാണ് 180 പേജുള്ള ബില്ല് കിട്ടിയത്. മരണത്തിന്‍റെ തൊട്ടടുത്ത് നിന്നും കരകയറിയ മൈക്കളിന്‍റെ സന്തോഷം ബില്ല് കണ്ടതോടെ ഇല്ലാതായി.
ഐസിയുവില്‍ കിടന്നതിന് മാച്രം 408,912 ഡോളര്‍ ബില്ലായി. അതായത് ഒരു ദിവസത്തെ ഐസിയു ചെലവ് 9736 ഡോളര്‍. 29 ദിവസം മെക്കാനിക്കല്‍ വെന്‍റിലേറ്ററില്‍ കിടന്നതിന് ദിവസം 2835 ഡോളര്‍ വച്ച് ആകെ 82,215. ഡോളര്‍. കഴിഞ്ഞ രണ്ട് ദിവസമായി ഹൃദയവും, കിഡ്‌നിയും തകരാറിലായിരുന്നു. ഇതിന്‍റെ ചികിത്സയ്‌ക്കും ഡോക്‌ടര്‍മാര്‍ക്കുള്ള ഫീസിനുമായി 100,000 ഡോളറും ചിലവായതായി ബില്ലില്‍ പറയുന്നു. എന്തായാലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് മൈക്കളിനെ കാത്തു. ആകെ ബില്ലിന്‍റെ വലിയൊരു പങ്കും ഇൻഷുറന്‍സ് കമ്പനി അടയ്‌ക്കും. മരണത്തില്‍ നിന്ന് രക്ഷപ്പെടേണ്ടായിരുന്നു എന്നാണ് ബില്ല് കണ്ടപ്പോഴുള്ള മൈക്കളിന്‍റെ ആദ്യ പ്രതികരണം.