വാഷിംഗ്ടൺ: യുഎസിലെ മിസിസിപ്പി സംസ്ഥാനത്ത് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ എഴുന്നൂറോളം അനധികൃത കുടിയേറ്റക്കാരെ പിടികൂടി . വിവിധ പട്ടണങ്ങളിലായി ഏഴ് പ്രോസസിംഗ് പ്ളാന്‍റുകളിൽ അധികൃതർ പരിശോധന നടത്തി .
മതിയായ രേഖകളില്ലാത്ത വിദേശികളെ കസ്റ്റഡിയിലെടുത്തതായി ഇമിഗ്രേഷൻ ആന്‍റ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് പ്രസ്താവനയിൽ അറിയിച്ചു . ലക്ഷക്കണക്കിനാളുകൾ അമേരിക്കയിൽ കുടിയേറിയിട്ടുണ്ടെന്നും ഇവരെയെല്ലാം കണ്ടെത്തി പുറത്താക്കുമെന്നും ജൂണിൽ പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു .