വാഷിങ്ടൺ: അമേരിക്കന്‍ സേനയെ വിദേശത്ത് വിന്യസിക്കാനും സേനയിലുള്ള അധികാരം പരിമിതപ്പെടുത്തുന്നതിനുള്ള ബില്‍ ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള യുഎസ് പ്രതിനിധി സഭ പാസാക്കി. ഇറാനിലെ യുദ്ധത്തിന് സൈനിക ശക്തിയെ ഉപയോഗിക്കുന്നതിനുള്ള 2002ലെ അംഗീകാരം റദ്ദാക്കാനുള്ള ആദ്യ ബില്ലാണ് 236 മുതല്‍ 166 വരെ വോട്ടുകൾ രേഖപ്പെടുത്തി സഭ പാസാക്കിയത്. എന്നാല്‍ റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സെനറ്റില്‍ ബില്ലിന് അംഗീകാരം ലഭിക്കുമോ എന്ന് വ്യക്തമല്ല.
2002ലെ അംഗീകാര പ്രകാരം ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളില്‍ വിദേശ രാജ്യങ്ങളെ ആക്രമിക്കാന്‍ പ്രസിഡന്‍റിന് അനുമതിയുണ്ട്. ഈ അനുമതി ഉപയോഗിച്ചാണ് ട്രംപ് ഇറാഖില്‍ ആക്രമണം നടത്തിയത്. ജനുവരി 3ന് ബാഗ്ദാദില്‍ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തില്‍ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ്‌സ് കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. സുലൈമാനിയെ വധിച്ച ഡോണൾഡ് ട്രംപിന്‍റെ നടപടിയെ ഡെമോക്രാറ്റുകള്‍ രൂക്ഷമായി വിമർശിച്ചിരുന്നു.