വാഷിങ്‌ടൺ: യുഎസില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,90,000 കടന്നു. രാജ്യത്ത് 63,51,623 പേരെയാണ് കൊവിഡ് ബാധിച്ചത്. ജോൺ ഹോപ്‌കിൻസ് സർവകലാശാലയാണ് യുഎസിലെ ഏറ്റവും പുതിയ കൊവിഡ് മരണനിരക്ക് പുറത്തുവിട്ടിരിക്കുന്നത്. മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന കൊവിഡ്-19നെ മഹാമാരിയായി പ്രഖ്യാപിച്ചത്. യുഎസിലാണ് കൊവിഡ് മഹാമാരി ഏറ്റവും മോശമായി ബാധിച്ചത്. കൊവിഡ് മരണത്തിലും കൊവിഡ് കേസുകളിലും ഒന്നാം സ്ഥാനത്താണ് യുഎസ്. 43 ലക്ഷം കേസുമായി രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്.
യുഎസില്‍ കൊവിഡ് മരണം രണ്ട് ലക്ഷത്തിലേക്ക്
1,90,478 പേരാണ് യുഎസില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്