വാഷിംഗ്‌ടൺ: മലാല യൂസഫ്‌സായ് സ്കോളർഷിപ്പ് ആക്‌ട് യുഎസ് കോൺഗ്രസ് പാസാക്കി. പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യസത്തിനായുള്ള സ്‌കോളർഷിപ്പുകളുടെ എണ്ണം വിപുലീകരിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് മലാല യൂസഫ്‌സായ് സ്കോളർഷിപ്പ് ആക്‌ട്.
2020 മാർച്ചിൽ ജനപ്രതിനിധിസഭ പാസാക്കിയ ബിൽ അമേരിക്കൻ സെനറ്റ് ജനുവരി ഒന്നിന് ശബ്‌ദ വോട്ടിലൂടെയാണ് പാസാക്കിയത്. പ്രസിഡന്‍റ് ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്ല്യത്തിൽ വരും. 2010 മുതൽ 6000 സ്കോളർഷിപ്പുകളാണ് അമേരിക്ക പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ ഉന്നത വിദ്യഭ്യാസത്തിനായി നൽകിവരുന്നത്.